Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KK Shylaja

കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന ക​സേ​ര​ക​ളി അ​പ​ഹാ​സ്യം: കെ.​കെ.​ഷൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള പോ​രി​ൽ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ കെ.​കെ.​ഷൈ​ല​ജ. കോ​ൺ​ഗ്ര​സി​ന് മി​ക​ച്ച ജ​ന​വി​ധി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി. എ​ന്നാ​ൽ ജ​ന​വി​ധി​യെ പ​രി​ഹ​സി​ച്ചു കൊ​ണ്ട് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന ക​സേ​ര ക​ളി തി​ക​ച്ചും അ​പ​ഹാ​സ്യ​മാ​ണെ​ന്നും ഷൈ​ല​ജ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഇ​ത്ര വ​ലി​യ ത​ർ​ക്ക​മാ​ണെ​ങ്കി​ൽ ഭാ​വി​യി​ൽ സ​ർ​ക്കാ​രി​ന് ഏ​തെ​ങ്കി​ലു​മൊ​രു വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ ക​ഴി​യു​മോ​യെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് ഈ ​അ​നി​ശ്ചി​ത​ത്വം മാ​റ്റി​യി​ല്ലെ​ങ്കി​ൽ കേ​ര​ളം ക​ടു​ത്ത അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ഷൈ​ല​ജ പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം എ​ൽ​ഡി​എ​ഫി​നേ​റ്റ തി​രി​ച്ച​ടി പ​രി​ശോ​ധി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​യു​ന്നു.

Latest News

Corehub Up